കൊറോണിലിന് അനുമതിയുണ്ടെന്ന് ബാബാരാംദേവ്; ആരോഗ്യ മന്ത്രി വിശദീകരണം നൽകണമെന്ന് ഐ.എം.എ

പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോക ആരോഗ്യ സംഘടന അനുമതി നൽകിയെന്ന അവകാശ വാദത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി വിശദീകരണം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

വ്യജമായി കെട്ടിചമച്ച അത്തരം അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നൽകിയ ആരോഗ്യ മന്ത്രി ഹർഷ വർധൻ രാജ്യത്തോട് വിശീദകരണം നൽകണമെന്നാണ് ഐ.എം.എ ആവശ്യപ്പെട്ടത്.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിലാണ് പതഞ്ജലി തലവൻ ബാബാ രാംദേവ് കൊവിഡ് മരുന്നിന് ലോക ആരോഗ്യ സംഘടന അനുമതി നൽകിയെന്ന് വെളിപ്പെടുത്തിയത്.

മരുന്നിന് സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രോഡക്ടിന്റെയും ലോകാരോഗ്യ സംഘടനയുടേയും ജിഎംപിയുടേയും സാക്ഷ്യപത്രമുണ്ടെന്ന വലിയ സ്‌ക്രീനും മരുന്നിന്റെ അവതരണ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഏതെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.