ആരോഗ്യ കാരണങ്ങളുണ്ടെങ്കിലും കാറില്‍ ടിന്‍റഡ് ഗ്ലാസ് പറ്റില്ലെന്ന് കോടതി

ആരോഗ്യകാരണങ്ങളുണ്ടെങ്കിലും കാറിന്റെ ഗ്ലാസില്‍ ഫിലീമൊട്ടിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഡല്‍ഹി സ്വദേശിയായ വിപുല്‍ ഗംഭീര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുന്നത് കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിനാല്‍ കാറിന്റെ ഗ്ലാസില്‍ ഫിലീം ഒട്ടിക്കാന്‍ അനുവദിക്കണമെന്നവശ്യപ്പെട്ടാണ് വിപുല്‍ ഹര്‍ജ്ജി നല്‍കിയത്.

അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തകരാറ് സാങ്കേതികവിദ്യ വര്‍ധിച്ച ഈ കാലത്ത് പരിഹരിക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാറുകളില്‍ ടിന്‍ഡ് ഗ്ലാസ് നിരോധിച്ചിരിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Read more

ഇക്കാര്യത്തില്‍ ഒരാള്‍ക്ക മാത്രം ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്ത് പതിക്കാതിരിക്കാന്‍ കാറില്‍ ടിന്‍ഡ് ഗ്ലാസ് ഉപയോഗിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായി വിപുല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പരാതിയില്‍ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് കാണിച്ച് ഹൈക്കോടതി ഇയാളുടെ ഹര്‍ജ്ജി തള്ളുകയായിരുന്നു.