പ്രതിരോധ മന്ത്രിപദം മനോഹര്‍ പരീക്കര്‍ രാജിവെച്ചതിന് പിന്നില്‍ സമ്മര്‍ദ്ദം; റഫാല്‍ കരാറിന്റെ ആദ്യ ഇര അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയെന്ന് എന്‍.സി.പി, എം.എല്‍.എ

കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചതിന് പിന്നില്‍ സമ്മര്‍ദം. റഫാല്‍ കരാറിന്റെ ആദ്യ ഇര അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയെന്നും എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഔഹാദ്. റഫാല്‍ കരാറില്‍ ഒപ്പിടുമ്പോള്‍ പ്രതിരോധ വകുപ്പിന്റെ ചുമതല മനോഹര്‍ പരീക്കറിനെയായിരുന്നു. ഈ കരാറില്‍ അദ്ദേഹത്തിന് വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് പരീക്കറിനെ ഗോവയില്‍ മുഖ്യമന്ത്രിയാക്കി നിയമിച്ചതെന്നും ജിതേന്ദ്ര ഔഹാദ് പറഞ്ഞു.

പരീക്കര്‍ മികച്ച വായനാശീലമുള്ള വ്യക്തിയായിരുന്നു. തനിക്ക് തോന്നുന്നത് റഫാല്‍ കരാറിനുശേഷം പരീക്കര്‍ ദു:ഖിതനായിരുന്നു. അതിനാല്‍ അദ്ദേഹം ഗോവയിലേക്ക് മടങ്ങുകയായിരുന്നു. തനിക്ക് തോന്നുന്നത് റഫാല്‍ കരാറിന്റെ ആദ്യ ഇരയാണ് പരീക്കര്‍ ആയിരുന്നു എന്നാണ്.

പരീക്കറിന് അഴിമതിക്കാരനാവാന്‍ സാധിക്കില്ല. പക്ഷേ നടന്ന അഴിമതി അദ്ദേഹത്തെ വേട്ടയാടിയിരുന്നു. രോഗത്തോടെ പൊരുതാന്‍ പോലും ആ വേദന പരീക്കറിനെ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.