മണിപ്പൂരില്‍ ജെ.ഡി.യുവിന് കനത്ത തിരിച്ചടി, ബി.ജെ.പിയുടെ നിര്‍ണായക നീക്കം രണ്ടാം തവണ, കൈവിട്ടത് അഞ്ച് എം.എല്‍.എമാര്‍

മണിപ്പൂരില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടി. എഴ് ജെഡിയു എംഎല്‍എമാരില്‍ അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സര്‍ക്കാരിനെതിരെയുള്ള പിന്തുണ ജെഡിയു ഇന്ന് പിന്‍വലിക്കാനിരിക്കെയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത്. ഇത് രണ്ടാം തവണയാണ് ജെഡിയു എംഎല്‍മാരെ ലക്ഷ്യം വെച്ചുള്ള നീക്കം ബിജെപി നടത്തുന്നത്.

മണിപ്പൂരില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 38 മണ്ഡലങ്ങളില്‍ ആറിടത്താണ് ജെഡിയുവിന് വിജയിക്കാനായത്. കെ ജോയ്കിഷന്‍, എന്‍ സനേറ്റ്, എം ഡി അച്ചബ് ഉദ്ദീന്‍. മുന്‍ ഡിജിപി എല്‍ എം ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍.

Read more

ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം വിട്ട് മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ആഴ്ച്ചകള്‍ക്ക് ശേഷമാണ് മണിപ്പൂരില്‍ എംഎല്‍മാര്‍ പാര്‍ട്ടി വിടുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലെ ഏഴ് ജെഡിയു നിയമസഭാംഗങ്ങളില്‍ ആറുപേരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.