രാജ്യത്തെ പുതിയ പാർലമെന്‌റ് മന്ദിരത്തിന്റെ ഉദ്ഘാന ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ച് ജെഡിഎസ്. ചടങ്ങിൽ പങ്കെടുക്കമെന്ന് ജനതാദൾ(എസ്) ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവ ഗൗഡയാണ് അറിയിച്ചത്. ചടങ്ങ് മോദിയുടെ വ്യക്തിപരമായ ആവശ്യമല്ല മറിച്ച് രാഷ്ട്രത്തിന്റേതാണ്.അതുകൊണ്ട് ക്ഷണം സ്വീകരിക്കുന്നു. ദേവഗൗഡ പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലാണ് പുതിയ പാർലമെന്റിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
പാർലെമെന്റ് മന്ദിരം ബിജെപിയുടേയോ ആർഎസ്സഎസിന്റെയോ ഓഫീസല്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് മന്ദിരം നിർമ്മിച്ചത്. താൻ ചടങ്ങിൽ പങ്കെടുക്കുന്നത് മുൻ പ്രധാനമന്ത്രിയെന്ന നിലയ്ക്കും രാജ്യത്തെ പൗരനെന്ന നിലയ്ക്കുമാണെന്നും ദേവഗൗഡ വ്യക്തമാക്കി. നേരത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പു നടന്ന സാഹചര്യത്തിലും ദേവഗൗഡയുടെ പിന്തുണ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനായിരുന്നു.