കാസർഗോഡ്, പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഫാസ്റ്റ് ട്രാക്ക് കിറ്റ് പരിശോധന; കേന്ദ്ര സർക്കാർ തീരുമാനം വൈകിട്ട്

ഗവേഷണ സ്ഥാപനമായ ഐസി‌എം‌ആറിന്റെ ശിപാർശ സർക്കാർ നടപ്പിലാക്കുകയാണെങ്കിൽ കൊറോണ വൈറസ് ബാധിത പ്രദേശം അഥവാ കേസുകൾ ധാരാളം ഉള്ള പ്രദേശങ്ങളിലെ ഓരോ താമസക്കാരെയും ഫാസ്റ്റ് ട്രാക്ക് കിറ്റ് ഉപയോഗിച്ച് പരിശോധിക്കും എന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ നിസാമുദ്ദീൻ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള കൊറോണ ബാധിത പ്രദേശങ്ങളിൽ ദ്രുത ആന്റിബോഡി പരിശോധന നടത്താൻ ഐസി‌എം‌ആർ അഥവാ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശിപാർശ ചെയ്തിട്ടുണ്ട്. ഡൽഹി നിസാമുദ്ദീനിൽ നടന്ന ഒരു ഇസ്ലാമിക വിഭാഗത്തിന്റെ മത സംഗമെത്തെ തുടർന്ന് 400 ഓളം കോവിഡ്-19 കേസുകൾ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇന്ത്യ 5 ലക്ഷത്തോളം ആന്റി ബോഡി ടെസ്റ്റ് കിറ്റുകൾ വാങ്ങിയിരുന്നു.

ആന്റിബോഡി പരിശോധനകൾ രക്തപരിശോധനയ്ക്ക് സമാനമാണ്. ഫലങ്ങൾ 15-30 മിനിറ്റിനുള്ളിൽ ലഭ്യമാണ്.

കുറച്ച് തുള്ളി രക്തം പരിശോധിച്ച്‌ കൊറോണ വൈറസിന് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടോ എന്ന് നിർണയിക്കാൻ സാധിക്കും. ഉണ്ടെങ്കിൽ ആ വ്യക്തി രോഗബാധിതനാണെന്നും സുഖം പ്രാപിച്ചുവെന്നും ഇത് സൂചിപ്പിക്കുന്നു.

“ആന്റിബോഡി പോസിറ്റീവ്” എന്ന് കണ്ടെത്തിയവരുടെ തൊണ്ടയിലെയും മൂക്കിലെയും സ്രവങ്ങളിൽ കൊറോണ വൈറസിനായി കൂടുതൽ പരിശോധനകൾ നടത്തും. ആ ഫലങ്ങൾ ആറ് മണിക്കൂർ എടുക്കും. നിർ‌ദ്ദേശിക്ക പെടുകയാണെങ്കിൽ‌, “ആന്റിബോഡി നെഗറ്റീവ്” വ്യക്തികൾക്ക് സമ്പർക്ക വിലക്കേർപ്പെടുത്തും.

സർക്കാരിന്റെ ദേശീയ ടാസ്‌ക് ഫോഴ്‌സ് ഐസി‌എം‌ആറിന്റെ ശിപാർശ ഇന്ന് വൈകുന്നേരം തീരുമാനമുണ്ടാകും.

നിലവിൽ ഒൻപത് ഹോട്ട്‌സ്‌പോട്ടുകൾ (ബാധിത പ്രദേശം) സർക്കാർ കണ്ടെത്തി. ഡൽഹിയിലെ നിസാമുദ്ദീൻ, ദിൽഷാദ് ഗാർഡൻ ലഡാഖ്, പഞ്ചാബിലെ എസ്‌ബി‌എസ് നഗർ, രാജസ്ഥാനിലെ ഭിൽവാര, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കാസർഗോഡ്, പത്തനംതിട്ട എന്നിവയാണ് അവ.

50 മരണമടക്കം ഇന്ത്യയിൽ 1,965 കൊറോണ വൈറസ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. കോവിഡ് -19 പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ വർദ്ധനയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്, ഒരു ദിവസം 437 പേർ. തമിഴ്‌നാട് ആണ് ഏറ്റവും കൂടുതൽ രോഗികളെ അന്നേ ദിവസം റിപ്പോർട്ട് ചെയ്തത്.

ഇറ്റലി, യുഎസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് രോഗബാധ താരതമ്യേന കുറവാണെങ്കിലും, ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ പരിശോധന പര്യാപ്തമല്ലെന്ന ആശങ്കയുണ്ട്.