എല്ലാവര്‍ക്കും നെറ്റ് കണക്ഷനായി; റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നടത്തിവരുന്ന സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു. എല്ലാവരും മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളഅ# സൗജന്യ പദ്ധതി നിര്‍ത്തുന്നത്.

ാജ്യത്തുടനീളം 400 റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ ഫൈ സേവനം ഏര്‍പ്പെടുത്തുന്ന “ഗൂഗിള്‍ സ്റ്റേഷന്‍” പദ്ധതി 2015 സെപ്റ്റംബറിലാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 2018 ഓടെയായിരുന്നു പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നത്.

കൂടുതല്‍ ഉപയോക്താക്കള്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിനാല്‍, ഗൂഗിള്‍ സ്റ്റേഷന്‍ പദ്ധതിയിലൂടെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് തങ്ങള്‍ക്കും പങ്കാളികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഗൂഗിള്‍ പറയുന്നു.

2019 ലെ ട്രായ് പ്രകാരം കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ 95 ശതമാനം കുറഞ്ഞു. ഇപ്പോള്‍ ജിബി നിരക്കില്‍ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡാറ്റയാണ് ഇന്ത്യയിലുള്ളത്.

ഇന്ന് ഇന്ത്യന്‍ ഉപയോക്താക്കള്‍ എല്ലാ മാസവും ശരാശരി 10 ജിബി ഡാറ്റയ്ക്കടുത്താണ് ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്തതിനു സമാനമായി, നിരവധി സര്‍ക്കാരുകളും പ്രാദേശിക സ്ഥാപനങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റ് പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ തങ്ങളുടെ ബ്ലോഗിലൂടെ പറഞ്ഞു.