എന്നെ പോലുള്ളവരിൽ നിന്ന് നല്ല ഉപദേശം നേടുക: ദീപിക പദുക്കോണിനെ ഉപദേശിച്ച് ബാബാ രാംദേവ്

ബോളിവുഡ് നടി ദീപിക പദുക്കോൺ ആദ്യം സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങൾ പഠിക്കുകയും രാജ്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും വേണമെന്നും ഈ അറിവ് നേടിയ ശേഷം മാത്രമേ വലിയ തീരുമാനങ്ങൾ എടുക്കാവൂ എന്നും ആത്മീയ വ്യവസായി രാംദേവ് ഇന്നലെ ഇൻഡോറിൽ പറഞ്ഞു. “ശരിയായ ഉപദേശത്തിനായി ദീപിക പദുക്കോണിന് സ്വാമി രാംദേവിനെ ,പോലുള്ളവർ ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു,” രാംദേവ് പറഞ്ഞു.

ജെ.എൻ.യുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ സർവകലാശാലയിൽ എത്തിയ ദീപിക പദുക്കോണിനെതിരെയും അവരുടെ പുതിയ ചിത്രം ചപ്പാക്കിനെതിരെയും വലിയ രീതിയിലുള്ള ദുഷ്പ്രചാരണങ്ങൾ ബിജെപി നേതാക്കളിൽ നിന്നും സംഘപരിവാർ അനുകൂലികളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. പൊതുജനങ്ങളോട് ചപ്പാക്ക് ബഹിഷ്കരിക്കാനുള്ള ആഹ്വാനവും പല കോണിൽ നിന്നും ഉണ്ടായിരുന്നു.

ജനുവരി 5- ന് മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ ജെ.എൻ.യു സർവകലാശാലയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതിനെതിരെ സർവകലാശാല കാമ്പസിൽ നടന്ന പ്രതിഷേധ സംഗമത്തിലാണ് ദീപിക പദുക്കോൺ പ്രത്യക്ഷപ്പെട്ടത്.