ഡല്‍ഹിയില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

ഡെല്‍ഹി അതിര്‍ത്തിയിലുള്ള ഹരിയാനയിലെ ഫരീദാബാദില്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ഓടുന്ന കാറില്‍ ബലാല്‍സംഗം ചെയ്തു. മുന്നുപേര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തത്. പ്രതികളെ ഇത് വരെ കണ്ടെത്താനായില്ല.

ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂവരും ചേര്‍ന്ന് യുവതിയെ രണ്ടു മണിക്കൂറോളം പീഡിപ്പിച്ചു.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ അഞ്ജാതരായ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.