ദേശീയതാ വാദത്തില്‍ സംഘപരിവാറുകാരെ വെല്ലുന്ന ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍; അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദേശീയത വാദത്തില്‍ സംഘപരിവാറുകാരെ വെല്ലുന്ന ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ഇന്നിംഗ്സിന് തുടക്കം കുറിക്കുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗംഭീര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ദില്ലിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

Read more

സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നതിനൊപ്പം തീവ്രദേശീയ നിലപാടുകളും ഗംഭീര്‍ പല വിഷയങ്ങളിലും സ്വീകരിച്ചിരുന്നു.