പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി;ആദ്യ ഫല സൂചനകള്‍ എന്‍ ഡി എയ്ക്ക് അനുകൂലം

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ തുടങ്ങി. ആദ്യ സൂചനകളില്‍ എന്‍ഡിഎ 150 മണ്ഡലങ്ങളില്‍ മുന്നിലാണ്. യു പി എ 59 മണ്ഡലങ്ങളിലും ലീഡിലാണ്. മറ്റ് കക്ഷികളുടെ ലീഡ് നില 89 ആണ്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും. പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎക്ക്. വിവിപാറ്റുകള്‍ എണ്ണില്ലെന്ന് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.
. ഉച്ചയോടെ തന്നെ രാജ്യം ആരു ഭരിക്കും എന്നത് അറിയാന്‍ കഴിയും. എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാനാണ് സാധ്യത.

കേരളത്തില്‍ ആരാവും മുന്നേറ്റമുണ്്ക്കുക, ബിജെപി അക്കൗണ്ട് തുറക്കുമോ, എക്‌സിറ്റ് ഫലങ്ങള്‍ എത്രമാത്രം ശരിയാവും എന്നുള്ളതൊക്കെ അല്‍പ്പ സമയത്തിനകം തന്നെ അറിയാന്‍ കഴിയും.
എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനത്തിന്‍രെ ആത്മവിശ്വാസത്തിലാണ് ബിജെപി. താമരയുടെ അടയാളം പതിടച്ച ലഡു വിതരണം നടത്തി ഫലപ്രഖ്യാപനത്തിന് മുന്നേ തന്നെ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഫലപ്രഖ്യാപനം ജനവിധിയാണ് നിര്‍ണയിക്കുന്നതെന്ന് ആത്മവിശ്വാസം നല്‍കിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്.