കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യം; കർഷകർ ഇന്ന് ജന്തർ മന്തറിൽ പ്രതിഷേധിക്കും

പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ജന്തർ മന്തറിൽ പ്രതിഷേധിക്കും.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രകടനം നടത്താൻ ഡൽഹി പൊലീസ് കർഷകർക്ക് അനുമതി നൽകിയിട്ടുണ്ട്.

വിവിധ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് കർഷകർ സിങ്കു അതിർത്തിയിൽ ഒത്തുകൂടി ജന്തർ മന്തറിലേക്ക് പോകും. സിങ്കു അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Read more

സംയുക്ത കിസാൻ മോർച്ചയ്ക്ക് (എസ്‌കെഎം) 200 പേരെ വരെ ഉൾപ്പെടുത്തി പ്രതിഷേധിക്കാനുള്ള അനുമതി ആണ് നൽകിയിരിക്കുന്നത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിക്ക് (കെ എം എസ് സി ) ആറ് പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുമതി ഉള്ളൂ. ജന്തർ മന്തറിൽ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 5 വരെ പ്രതിഷേധിക്കാനാണ് കർഷകർക്ക് അനുമതി നൽകിയിരിക്കുന്നത്.