‌റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടര്‍ റാലി നടത്തും; എൻ.ഐ.എയെ ഇറക്കി ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ. റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷക സംഘടനാ നേതാവ് ബല്‍ദേവ് സിര്‍സ വ്യക്തമാക്കി.

എൻഐഎയെ രംഗത്ത് ഇറക്കി  സമരനേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യാമെന്ന് കരുതേണ്ടെന്നും സർക്കാർ അതിനാണ് ശ്രമിച്ചതെന്നും ബൽദേവ് സിംഗ് സിർസ പറഞ്ഞു.

എൻഐഎയുടെ മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബൽദേവ് സിംഗ് സിർസ പറഞ്ഞു. വർഷങ്ങളായി താൻ പഞ്ചാബിന്റെ സാമൂഹിക രംഗത്തുണ്ട്.

അതേസമയം കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍ക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും സമവായത്തിലെത്തണമെന്ന് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു.

ട്രാക്ടര്‍ റാലി തടയണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഉത്തരവിറക്കാനാവില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി. തുടര്‍ന്ന് കേന്ദ്രം ഹര്‍ജി പിന്‍വലിച്ചു.