കർഷക സമരം: സുപ്രീംകോടതി സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി, കർഷക വിരുദ്ധമായി പ്രവർത്തിക്കാൻ ആ​ഗ്രഹമില്ലെന്ന് മറുപടി

Advertisement

കർഷക സമരത്തിന് പരിഹാരം കാണാൻ സുപ്രീംകോടതി നിയോ​ഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി.

കർഷക താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹമില്ലെന്ന് മൻ പറഞ്ഞു.

കർഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് തീരുമാനമെന്നും പഞ്ചാബിന്റെയോ കർഷകരുടെയോ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ഭൂപീന്ദർ സിംഗ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.