തട്ടിയും മുട്ടിയും നോക്കി രക്ഷയില്ല, പിന്നെ പൊക്കി മാറ്റി ; റെയില്‍വേ ഗേറ്റ് മറികടക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ വൈറല്‍

പാളം മുറിച്ച് കടക്കുന്നതിനായി റെയില്‍വേ ഗേറ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വെച്ച വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി പേരാണ് കണ്ടത്.

പാളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ലെവല്‍ ക്രോസിംഗ് ഗേറ്റിന് മുന്നില്‍ ആന വന്ന് നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. ആദ്യം തുമ്പിക്കൈ കൊണ്ട് ഗേറ്റ് പൊക്കി മാറ്റാന്‍ ശ്രമിച്ചു ഇതു സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ചെറുതായി ഉയര്‍ത്തി അതിനടിയിലൂടെ തല കടത്തിയ ശേഷം പൊങ്ങിയാണ് ആന ഗേറ്റ് തുറക്കുന്നത്. ഒരു ഭാഗത്തെ ഗേറ്റ് മറിടന്ന് ചെല്ലുമ്പോഴാണ് മറുവശത്തെ ഗേറ്റ് ആന കാണുന്നത്. പിന്നെ മടിച്ചില്ല ഗേറ്റിന് മുകളിലൂടെ ചാടി കടന്ന് കാട്ടാന മുന്നോട്ട് പോവുകയായിരുന്നു

അതേസമയം ആന കടന്നുപോകുമ്പോള്‍ ട്രെയിന്‍ വന്നാല്‍ ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ചാണ് വീഡിയോ കണ്ട മിക്കയാളുകളും പ്രതികരിക്കുന്നത്. എന്നാല്‍ വീഡിയോ പഴയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ വീഡിയോ എടുത്ത്ത് എവിടെ നിന്നാണെന്നോ, ഏത് സമയത്താണെന്നോ സുശാന്ത് നന്ദ വിശദമാക്കുന്നില്ല