ഫീസ് വർദ്ധനക്കെതിരെ ജെ.എൻ.യു പ്രക്ഷോഭം; വിദ്യാർത്ഥികളുമായി ചർച്ച നടത്തുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയമിച്ചു

ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഇന്ന് ഉന്നതാധികാര പാനൽ രൂപീകരിച്ചു. മൂന്നംഗ സമിതിയിൽ മുൻ യുജിസി ചെയർമാൻ പ്രൊഫസർ വി എസ് ചൗഹാൻ, എ ഐ സി ടി ഇ ചെയർമാൻ പ്രൊഫസർ അനിൽ സഹസ്രബുധെ, യുജിസി സെക്രട്ടറി പ്രൊഫസർ രജനിഷ് ജെയിൻ എന്നിവർ ഉൾപ്പെടുന്നു.

“മേൽപ്പറഞ്ഞ സമിതി വിദ്യാർത്ഥികളുമായും സർവകലാശാലാ ഭരണകൂടവുമായും ഉടൻ സംഭാഷണം ആരംഭിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ശുപാർശകൾ സമർപ്പിക്കാനും അഭ്യർത്ഥിക്കുന്നു,” മന്ത്രാലയ ഉത്തരവിൽ പറയുന്നു.

Read more

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്ര സർവകലാശാല ബ്യൂറോ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സമിതി വിദ്യാർത്ഥികളുമായും അധികാരികളുമായും സംഭാഷണം ആരംഭിക്കുകയും വിവാദപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ജെഎൻയു ഭരണകൂടത്തെ ഉപദേശിക്കുകയും ചെയ്യുമെന്ന് വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.