ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടില്ല: വി. മുരളീധരൻ

മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.

ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായി താൻ ചില മാധ്യമ റിപ്പോർട്ടുകൾ വഴിയാണ് കേട്ടതെന്നും, പിന്നീട് ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയെന്നും മുരളീധരൻ വാർത്താ ഏജൻസി എ.എൻ. ഐയോട് പറഞ്ഞു.

“പാർട്ടി അദ്ധ്യക്ഷനുമായി ഞാൻ സംസാരിച്ചിരുന്നു താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്, കേരളത്തിലെ ചില വിഷയങ്ങൾ മാത്രമാണ് പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇത് ഒരു പ്രഖ്യാപനമായി കണക്കാക്കേണ്ടതില്ല,” മുരളീധരൻ പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് മുരളീധരൻ നിലപാട് തിരുത്തിയത്. ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വി മുരളീധരൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്തു.

Read more

ഇ. ​ശ്രീ​ധ​ര​നെ ചൊല്ലി ബി​.ജെ.​പി​യില്‍ ആശയക്കുഴപ്പം