ശബരിമല വിധി സമൂഹ്യമാറ്റത്തിനുള്ള കോടതി ഇടപെടല്‍; കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയാകുമ്പോള്‍ തകരുന്നത് ഭരണഘടന: ജസ്റ്റിസ് ചന്ദ്രചൂഢ്

Gambinos Ad
ript>

ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയാനിരിക്കെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രസ്താവനയുമായി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന വിധി സമൂഹ്യമാറ്റത്തിനുള്ള രാജ്യത്തെ പരമോന്നത കോടതിയുടെ ഇടപെടലായിരുന്നു. ബോംബെ ഹൈക്കോടതിയില്‍ നടന്ന ജസ്റ്റിസ് ദേശായ് മെമ്മോറിയല്‍ ലക്ചറില്‍ അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള വിധികൊണ്ട് മാത്രം സമൂഹത്തില്‍ മാറ്റം സാധ്യമാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Gambinos Ad

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെച്ച് ചരിത്രപ്രധാന വിധി പ്രഖ്യാപിച്ച സുപ്രീം കോടി അഞ്ചംഗ ഭരണഘടാന ബെഞ്ചില്‍ ജസ്റ്റിസ് ചന്ദ്രചൂഢും അംഗമായിരുന്നു. ഈ വിധിക്കെതിരേ വന്ന പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയും വിധി പറയുന്നത് മാറ്റിവെക്കുകയും ചെയ്ത പശ്ചാതലത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പ്രസ്താവന ഏറെ പ്രധാന്യത്തോടെയാണ് രാജ്യം കാണുന്നത്.

കോടതിവിധികൊണ്ട് മാത്രം സമഹൂത്തില്‍ മാറ്റമുണ്ടാകില്ല. സമൂഹത്തിനുള്ള മുന്‍വിധികള്‍ നിയമത്തിലൂടെ ഉടനടി മാറുന്നതുമല്ല. നിയമങ്ങളിലൂടെ വരുന്ന മാറ്റങ്ങള്‍ കോടതിക്ക് പുറത്ത് ഉറപ്പിക്കാന്‍ സമൂഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി പുറപ്പെടുവിച്ച് ചരിത്ര വിധികളിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശനം, എല്‍ജിബിടി വിധി തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് ചന്ദ്രചൂഢ് തന്റെ ഈ വാദം സ്ഥാപിച്ചത്.

കോടതി വിധികൊണ്ട് മാത്രം നിയമങ്ങള്‍ പ്രാവര്‍ത്തികമായി സമൂഹത്തില്‍ മാറ്റമുണ്ടാക്കില്ല. അതിന് സാമൂഹികമായ ഇടപെടലുകള്‍ തന്നെ ആവശ്യമാണ്. ഇത് ചുരുങ്ങിയ കാലംകൊണ്ട് നടക്കുന്നതല്ല. ദീര്‍ഘകാലമെടുക്കുന്ന പ്രകിയയായണെന്നും അദ്ദേഹം പറഞ്ഞു.

കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ ഒരാള്‍ ആള്‍ക്കൂട്ട ആക്രമണത്തിനു ഇരയാകുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന തന്നെയാണ് തകരുന്നത്. ഒരു കാര്‍ട്ടൂണിസ്റ്റ് രാജ്യദ്രോഹം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുമ്പോള്‍ ഭരണഘടന പരാജയപ്പെടുന്നു. മതാധികാരത്തെ ചോദ്യം ചെയ്തുവെന്ന കുറ്റത്തിന് ഒരു ബ്ലോഗര്‍ക്ക് ജാമ്യത്തിനു പകരം ജയില്‍ശിക്ഷ വിധിക്കുമ്പോഴും ഭരണഘടന പരാജയപ്പെടുന്നു. ഒരു ദളിത് സമുദായത്തില്‍ പെട്ട വധു തന്റെ ജാതിയുടെ പേരില്‍ കുതിരപ്പുറത്തു നിന്നും ഇറക്കിവിടപ്പെടുമ്പോള്‍ ഭരണഘടന കരയുകയാണെന്നും ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.