കെജരിവാളിനെ തല്ലിയത് എന്തിനെന്ന് അറിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുളള അക്രമി

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അടിച്ചത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് പ്രതി. താന്‍ അതില്‍ ഖേദിക്കുന്നുവെന്നും ആരും പറഞ്ഞിട്ടല്ല അത് ചെയ്തതെന്നും കഴിഞ്ഞ ആഴ്ച കെജരിവാളിനെ ആക്രമിച്ച 33 കാരന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഡെല്‍ഹിയിലെ മോട്ടി നഗറിലെ തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്. തുറന്ന വാഹനത്തിലായിരുന്ന കെജരിവാളിനെ വണ്ടിയുടെ ബോണറ്റില്‍ കയറിയാണ് ഇയാള്‍ ആക്രമിച്ചത്. പിന്നീട് എ എ പി പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷ നശിച്ച മുന്‍ ആം ആദ്മി പ്രവര്‍ത്തകനാണ് ഇയാളെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയരുന്നു. തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് കെജരിവാളും വ്യക്തമാക്കി.

Read more

ഡെല്‍ഹിയില്‍ ഇക്കുറി ഏഴു ലോക്‌സഭാ മണ്ഡലങ്ങളിലും തീ പാറുന്ന ത്രികോണമത്സരമാണ്. കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടി എ എ പി ഇവിടെ അധികാരത്തില്‍ വന്നിരുന്നു.