ലോക്സഭാ തിരഞ്ഞെടുപ്പിനായി ഇടതുപാർട്ടികൾക്ക് ഡി.എം.കെ നൽകിയത് 25 കോടി രൂപ

കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഡിഎംകെ തങ്ങളുടെ സഖ്യകക്ഷികളായ സിപിഐ, കൊങ്കുനാട് മക്കൽ ദേശിയ കച്ചി എന്നിവർക്ക് 15 കോടി വീതവും സിപിഎമ്മിന് 10 കോടി രൂപയും നൽകിയതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഡി.എം.കെ സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് സത്യവാങ്മൂലത്തിലാണ് ഇത് പുറത്തുവന്നത്.

തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ഡി.എം.കെയിൽ നിന്ന് സംഭാവന സ്വീകരിക്കുന്നതിൽ അസാധാരണമൊന്നുമില്ലെന്ന് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും തിങ്കളാഴ്ച വ്യക്തമാക്കി. ഓഗസ്റ്റ് 27- ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 79.26 കോടി രൂപയാണ് ഡി.എം.കെ കാണിച്ചത് അതിൽ 40 കോടി മൂന്ന് പാർട്ടികൾക്കുമായി ഡി.എം.കെ നൽകി.

സംസ്ഥാനത്തുടനീളം ഞങ്ങൾ പണം സ്വരൂപിക്കുകയും തിരഞ്ഞെടുപ്പിനായി തുക ചെലവഴിക്കുകയും ചെയ്തു. ചെലവ് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ഞങ്ങൾ ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം സുതാര്യമായ രീതിയിലാണ് നടക്കുന്നത്, ”സിപിഐ എം സെക്രട്ടറി കെ. ബാലകൃഷ്ണൻ ദി ഹിന്ദുവിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് ധനസഹായം പതിവാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരാസൻ പറഞ്ഞു. “ഞങ്ങൾക്ക് ലഭിച്ചത് അഴിമതി പണമല്ല. തിരഞ്ഞെടുപ്പ് സമയത്ത് സഖ്യകക്ഷികൾ പരസ്പരം സഹായിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐയ്ക്കും സിപിഐ (എം) നും രണ്ട് സീറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഡിഎംകെയുടെ “ഉദിക്കുന്ന സൂര്യൻ” ചിഹ്നത്തിലാണ് കെഎംഡികെ മത്സരിച്ചത്. എല്ലാ സീറ്റുകളിൽ നിന്നും മൂന്ന് പാർട്ടികളുടെയും സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.