സുനന്ദ പുഷ്കറിന്റെ മരണം; ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തുമോ എന്ന് ഇന്നറിയാം

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും.

ആത്മഹത്യ പ്രേരണാ കുറ്റമോ, കൊലക്കുറ്റമോ ചുമത്തണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. മരണകാരണം പോലും കണ്ടെത്താൻ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെടുന്നു.

ശശി തരൂരിന് മേലുള്ള ആത്മഹത്യ പ്രേരണ കുറ്റവും കൊലക്കുറ്റവും ചുമത്തിയ പ്രോസിക്യൂഷൻ നടപടിയാണ് കേസിന് ആധാരം. സുനന്ദയുടെ മരണം ആത്മഹത്യയാണെന്ന് പോലും ശാസ്ത്രീയമായി പ്രോസിക്യൂഷന് കണ്ടെത്താനായിട്ടില്ല.

എന്നാൽ സുനന്ദ പുഷ്‌ക്കറിന്റെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണം ശശി തരൂരിന്റെ മാനസിക പീഡനമാണെന്നും ആരോപണമുണ്ട്. കുറ്റം ചുമത്തുന്നതിൽ കോടതി നിലപാട് നിർണായകമാകും.

അതേസമം നരഹത്യ കുറ്റവും നിലനിൽക്കില്ല, സുനന്ദയുടേത് ആകസ്മിക മരണമാണ് എന്നാണ് തരൂർ പറയുന്നത്. വിഷം കുത്തിവെച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

Read more

2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്.