ദളിതരെ ചാക്കിട്ട് പിടിക്കാന്‍ ഡല്‍ഹിയില്‍ സമൂഹസദ്യയൊരുക്കി ബിജെപി

Gambinos Ad
ript>

Gambinos Ad

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദളിതരെ ചേര്‍ത്ത് പിടിക്കാന്‍ ബിജെപിയുടെ കഠിന ശ്രമം. ദളിത് വോട്ട് ലക്ഷ്യമിട്ട് അവര്‍ക്കായി ഡല്‍ഹിയില്‍ സമൂഹസദ്യ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ബിജെപി.

ഇതിന് മുന്നോടിയായി കഴിഞ്ഞ മാസം അവസാനം എസ്‌സി മോര്‍ച്ച ഡല്‍ഹി യൂണിറ്റ് ‘ബിം മഹാസംഗമം’ എന്ന പേരില്‍ ഒരു റാലി സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ 12 റിസര്‍വ്വ്ഡ് നിയമസഭ മണ്ഡലങ്ങളിലെ ദളിതര്‍ സമൂഹസദ്യയില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നതായി മോര്‍ച്ചാ പ്രസിഡന്റ് മോഹന്‍ലാല്‍ ഗിഹാര പറഞ്ഞു.

ഞങ്ങള്‍ സമൂഹ സദ്യ ഒരുക്കുന്നത് ദളിത് വോട്ടേഴ്‌സിലേക്ക് എത്തിച്ചേരാനാണ്. മോദി ഗവണ്‍മെന്റ് ദളിതര്‍ക്ക് നല്‍കിയ ക്ഷേമപദ്ധതികള്‍ എന്തൊക്കെയായിരുന്നെന്ന് അവരെ ബോധ്യപ്പെടുത്താനും കൂടിയാണ് ഇത്തരത്തില്‍ ഒരു പരിപാടിയെന്നും ഗിഹാര പറഞ്ഞു. കേന്ദ്രമന്ത്രിമാരായ തവാര്‍ ചന്ദ് ഗെലോട്ട്, കൃഷ്ണ രാജ്, ഹര്‍ഷവര്‍ധന്‍, വിജയ് ഗോയല്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹസദ്യ ദളിത് വിഭാഗങ്ങള്‍ക്കിടയിലെ ഐക്യം ഉട്ടിയുറപ്പിക്കാന്‍ സഹായിക്കും മാത്രമല്ല മോദി ഗവണ്‍മെന്റ് അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയാനുള്ള ഒരു അവസരം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.