ദളിത്- മറാത്ത സംഘര്‍ഷം പുകയുന്നു; ബന്ദിൽ വ്യാപക ആക്രമം

ദളിത്- മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷം രൂക്ഷമാകുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് നടക്കുന്ന ബന്ദില്‍ വ്യാപക അക്രമം ഉണ്ടായി.

മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും അക്രമം ഉണ്ടായി. സമരക്കാര്‍ തീവണ്ടികള്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള്‍ സമരക്കാര്‍ തീയിട്ടും വീപ്പകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി.

13 ബസ്സുകളാണ് ബന്ദില്‍ സമരക്കാര്‍ തല്ലി തകര്‍ത്തത്. നാഗ്പുര്‍, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. സ്‌കൂളുകളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല. മിക്കയിടങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.