ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറിന് പണമില്ല, 15,081 കോടിയുടെ തോക്ക് വാങ്ങാൻ അനുമതി

Gambinos Ad
ript>

ഇന്ത്യയുടെ മൂന്നു സൈന്യ വിഭാഗങ്ങൾക്കുമായി 15,081 കോടി രൂപയുടെ പല തരത്തിലുള്ള തോക്കുകൾ വാങ്ങി കൂട്ടാൻ തീരുമാനം. ഇന്ന് രാവിലെ പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ [ഡി എ സി] യോഗമാണ് ഇത്രയും തുകക്കുള്ള തോക്കുകൾ വാങ്ങാനുള്ള നിർദേശത്തിനു അംഗീകാരം നൽകിയത്.

Gambinos Ad

ഇതിൽ ഏറ്റവും കൂടുതൽ തുക വേണ്ടി വരുന്നത് 7.40 ലക്ഷം അസ്സൽട്ട് റൈഫിൾ വാങ്ങുന്നതിനാണ്. 12,280 കോടി രൂപയാണ് ഇതിനു വേണ്ടി വരിക. 1819 കോടി രൂപ ചെലവാക്കി ലൈറ്റ് മെഷിൻ ഗണ്ണുകളും വാങ്ങും. ഇതിനു പുറമെ 982 കോടി രൂപ ചെലവിൽ 5719 സ്നിപ്പർ റൈഫിൾ വാങ്ങുന്നതിനും ഡി എ സി അംഗീകാരം നൽകി.