നദിയിൽ ഒഴുക്കിലകപ്പെട്ട പെൺകുട്ടിക്ക് രക്ഷകരായി ജവാൻമാർ

ജമ്മുകശ്മീരിലെ ബാരാമുള്ള നദിയിലെ ഒഴുക്കിൽ പെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി സിആർപിഎഫ് ജവാൻമാർ. സാധാരണ നടത്തുന്ന പെട്രോളിങ്ങിനിടെയാണ് ബാരനദിയിലെ ശക്തമായ ഒഴുക്കിൽ പെട്ട പെൺകുട്ടി ശ്രദ്ധയിൽ പെട്ടത്.

മുങ്ങി താഴുകയായിരുന്ന 14 വയസുള്ള പെൺകുട്ടിയെ ഉടൻ തന്നെ നദിയിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ജവാൻമാർ പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നതിനായി ആദ്യം നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

ഇതിൽ ഒരാൾ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ രണ്ടുപേരും ചേർന്ന് പെൺകുട്ടി ഒഴുക്കിൽ പെടാതെ തടഞ്ഞ് നിർത്തുകയും കൂടെയുണ്ടായിരുന്ന മറ്റ് ജവാൻമാർ കൈകൾ പരസ്പരം കോർത്ത് പിടിച്ച് പെൺകുട്ടിയെയും ജവാൻമാരെയും കരക്കെത്തിക്കുകയായിരുന്നു.