രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്; ഒമൈക്രോണ്‍ ബാധിതര്‍ 8,961

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15.13 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,82,970 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും 1,88,157 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കള്‍ 18 ശതമാനം വര്‍ധിച്ചു. 44,889 കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 18,31,000 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. അതേ സമയം ഒമൈക്രോണ്‍ രോഗബാധിതരുടെ എണ്ണം 8,961 ആയി.

അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ 41,457, മഹാരാഷ്ട്രയില്‍ 39,207, കേരളത്തില്‍ 28,481, തമിഴ്‌നാട്ടില്‍ 23,888, ഗുജറാത്തില്‍ 17,119 എന്നിങ്ങനെയാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ്

Read more

കേസുകള്‍. ഒരാഴ്ചക്കിടയില്‍ രാജ്യത്ത് 17 ലക്ഷം ആളുകള്‍ക്ക് പുതുതായി കോവിഡ് സഥിരീകരിച്ചു എങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തെ അപേക്ഷിച്ച് കുറവാണ്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതുവരെ 158 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.