അഴിമതി, കരിദിനം, ഗുണ്ടായിസം.... 65 വാക്കുകള്‍ വിലക്കി പാര്‍ലമെന്റ്

അഴിമതി എന്ന വാക്ക് വിലക്കി പാര്‍ലമെന്റ്. അണ്‍പാര്‍ലമെന്റ്‌റി വാക്കുകളുടെ പട്ടിക പുതുക്കി പുസ്തകമിറക്കി. അഴിമതിക്ക് പുറമെ കരിദിനം, ഗുണ്ടായിസം, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം എന്നിങ്ങനെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്. ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്ന കാര്യത്തില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ കാല സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊണ്ട് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 18നാണ് മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുക. അതേസമയം വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

Read more

വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ പാര്‍ലമെന്റില്‍ പറയുമെന്ന് തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാന്‍ വ്യക്തമാക്കി. ആ വാക്കുകള്‍ താന്‍ ഉപയോഗിക്കുമെന്നും അതില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തോളൂ ജനാധിപത്യത്തിനായുള്ള പോരാട്ടമാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.