കൊറോണ വൈറസ് ടെസ്റ്റുകൾ സർക്കാർ, സ്വകാര്യ ലാബുകളിൽ സൗജന്യമായിരിക്കണം: സുപ്രീം കോടതി

 

സർക്കാർ, സ്വകാര്യ ഡയഗ്നോസ്റ്റിക് ലാബുകളിൽ കൊറോണ വൈറസ് പരിശോധന സൗജന്യമാണെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ബുധനാഴ്ച പറഞ്ഞു.

കോവിഡ് -19 ടെസ്റ്റുകൾ പൊതുജനങ്ങൾക്ക് സൗജന്യമാക്കുന്നതിന് സ്വകാര്യ മെഡിക്കൽ ലാബുകൾക്ക് പണം തിരികെ നൽകുന്നത് പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയുടെ നിർദേശങ്ങളുടെ സാധ്യതകൾ സർക്കാർ പഠിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് -19 ടെസ്റ്റുകൾക്കുള്ള ചാർജ് 4500 രൂപക്ക്‌ ഉറപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഉപദേശത്തെ ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച്.