കോവിഡിൽ നിന്ന് രക്ഷനേടാൻ ‘കൊറോണ മാതാ’ ക്ഷേത്രം; യു.പി ഗ്രാമത്തിൽ വൈറസ് ബാധിക്കാതിരിക്കാന്‍ പ്രാര്‍ത്ഥന

കോവിഡ് വൈറസ് ബാധയില്‍നിന്നും രക്ഷനേടാന്‍ ‘കൊറോണ മാതാ’ ക്ഷേത്രം. ഉത്തർപ്രദേശിലെ പ്രതാപ്​ഗഡ് ജില്ലയിലെ ശുക്ലാപുരിലാണ് ക്ഷേത്രം സ്ഥാപിച്ചത്.

കൊറോണ മാത എന്ന മാസ്‌ക് ധരിച്ച വിഗ്രഹവും ഇവിടെ സ്ഥാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനക്കെത്തിയത്. കോവിഡിന്റെ നിഴല്‍ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ആളുകളുടെ പ്രാര്‍ത്ഥന.

ക്ഷേത്രത്തിലെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ ആരാധനാലയ നടത്തിപ്പുകാർ നിർദേശം നൽകിയിട്ടുണ്ട്. കൊറോണ മാതാ മന്ദിറില്‍ ജനം പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.