ശിവസേനയ്ക്ക് പകരം ബി.ജെ.പിയുമായി ചേരണം; മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യശ്രമത്തിന് എതിരെ കുമാരസ്വാമി

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അതൃപ്തി പ്രകടിപ്പിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി രംഗത്ത്. ശിവസേനയ്‌ക്കൊപ്പം പോകുന്നതിനു പകരം ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിന് വളരെ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യസാദ്ധ്യതകള്‍ വിലയിരുത്തുന്നതിനായി എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം

ശിവസേനയുടേത് തീവ്രഹിന്ദുത്വമാണ്. ബിജെപിയുടേത് മൃദു ഹിന്ദുത്വ സമീപനവും. മഹാരാഷ്ട്രയിലെ 1/3 നേക്കള്‍ നല്ലത് 1/2 സഖ്യമാണ്. കോണ്‍ഗ്രസിന് പുനര്‍ചിന്തയാകാം. തീവ്ര ഹിന്ദുത്വത്തിനാണ് കോണ്‍ഗ്രസ് കൈ കൊടുക്കുന്നത്. ബിജെപിയുടേത് മൃദു ഹിന്ദുത്വമായതു കൊണ്ടു തന്നെ അവര്‍ നേരിട്ട് ബിജെപിയോടൊപ്പം പോകണമെന്നും ഇതു കുറച്ചു കൂടി എളുപ്പമാകുമെന്നും കുമാരസ്വാമി പറഞ്ഞു.