"കോൺഗ്രസ് രാഷ്ട്രീയം കളിയ്ക്കാൻ നോക്കി, ഞങ്ങൾ ദേശസ്‌നേഹവും": കശ്മീർ നീക്കത്തിൽ അമിത് ഷാ

“ഒരു രാഷ്ട്രത്തിനും ഒരു പ്രധാനമന്ത്രിക്കും ഒരു ഭരണഘടനയ്ക്കും” വേണ്ടി ബി.ജെ.പി പോരാടിയപ്പോൾ, ദേശീയ സുരക്ഷയെച്ചൊല്ലി രാഷ്ട്രീയം കളിക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് അമിത് ഷാ. മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്രത്തിന്റെ ചരിത്രപരമായ തീരുമാനത്തെ വിമർശിച്ച കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വന്നത്. “കോൺഗ്രസ് ഇതിനെ രാഷ്ട്രീയ പ്രശ്നമായി കാണുന്നു, ഞങ്ങൾ അതിനെ ദേശീയതയായി കാണുന്നു,” അമിത് ഷാ പ്രഖ്യാപിച്ചു.

“ഓരോ പൗരനും കശ്മീർ ഒരു അവിഭാജ്യ ഘടകമാണെന്ന് പറയാറുണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് ഇത് പറഞ്ഞത്? കാരണം കശ്മീരിന് ആർട്ടിക്കിൾ 370 തടസ്സമായിരുന്നു. ആർട്ടിക്കിൾ 370 അല്ലെങ്കിൽ ആർട്ടിക്കിൾ 35 എ ഇല്ലാത്തതിനാൽ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇപ്പോൾ എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും, ”അമിത് ഷാ ജനങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ധീരതയെയും ചടുലതയെയും ഞാൻ അഭിനന്ദിക്കുന്നു. ഞങ്ങൾ രണ്ടാം തവണ സർക്കാർ രൂപീകരിച്ചയുടനെ പാർലമെന്റിന്റെ ആദ്യ സെഷനിൽ തന്നെ ആർട്ടിക്കിൾ 370, 35 എ എന്നിവ നീക്കം ചെയ്തു. “ഞങ്ങളുടെ 3 തലമുറകൾ 370 നീക്കം ചെയ്യാൻ പോരാടി, അത് ഒരു രാഷ്ട്രീയ പ്രശ്നമായിരുന്നില്ല” ഷാ രാഹുൽ ഗാന്ധിയോടായി പറഞ്ഞു.

ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി ഏകദേശം 11 കോടി ആളുകൾ വോട്ട് രേഖപ്പെടുത്തും. ഒക്ടോബർ 24 ന് ഫലപ്രഖ്യാപനമുണ്ടാകും.