തിരഞ്ഞെടുപ്പ് റാലിയുടെ തിരക്കൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും പ്രധാനമന്ത്രിയുടെ പാര്‍ട്ട് ടൈം ജോലിയില്‍ പ്രവേശിക്കണം; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

Gambinos Ad
ript>

Gambinos Ad

അധികാരത്തിലെത്തി ആഞ്ച വര്‍ഷം പിന്നിടൂമ്പോഴും ഒരു പത്രസമ്മേളനം വിളിക്കാന്‍ പോലും തയ്യാറാകാത്ത നരേന്ദ്രമോദിയെ  ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധി വീണ്ടും പരിഹാസവുമായി ട്വിറ്ററില്‍. പ്രധാനമന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം മറന്ന് തിരഞ്ഞെടുപ്പ് റാലികളിലേക്ക് ചുരുങ്ങിയ മോദിയെ കളിയാക്കികൊണ്ടുള്ള ട്വിറ്റാണ് പുതിയ വാര്‍ത്ത. മോദിക്ക് ഇനി പ്രധാനമന്ത്രിയുടെ പാര്‍ട്ട ടൈം ജോലിയില്‍ പ്രവേശിക്കാം എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്

തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച സ്ഥിതിക്ക് മോദി ഇനിയെങ്കിലും തന്റെ പാര്‍ട്ട് ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലിക്ക് സമയം കണ്ടെത്തണമെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ബുധനാഴ് മോദിയെ പരിഹസിച്ച് കൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ ഇത് ആഘോഷമാക്കിയിരിക്കുകയാണ്.

അധികാരത്തില്‍ എത്തി നാല് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ പത്രസമ്മേളനം നടത്താത്ത മോദിയുടെ നിലപാടിനെയും രാഹുല്‍ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രിയായി മോദി അധികാരത്തില്‍ ഏറിയിട്ട് 1,654 ദിവസങ്ങള്‍ കഴിഞ്ഞുവെന്നും എന്നിട്ട് എന്തുകൊണ്ടാണ് ഒരു പത്രസമ്മേളനം പോലും നടത്താതിരുന്നതെന്നും രാഹുല്‍ ചോദിച്ചു. ഒരു തവണയെങ്കിലും പത്രസമ്മേളനം നടത്താനുള്ള ധൈര്യം കാണിക്കണമെന്നും രാഹുല്‍ പറഞ്ഞു. ഹൈദരാബാദില്‍ വെച്ച് നടന്ന രാഹുലിന്റെ പത്രസമ്മേളനത്തിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ അദ്ദേഹം പങ്ക് വെച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് രസകരമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.