രാമക്ഷേത്ര നിർമ്മാണത്തിന് 1.11 ലക്ഷം രൂപ സംഭാവന; കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിം​ഗ്

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ദിഗ്‌ വിജയ് സിംഗ് 1.11 ലക്ഷം രൂപ സംഭാവന നൽകി.

ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ട്രസ്‌റ്റിനാണ് അദ്ദേഹം പണം കൈമാറിയത്.

ക്ഷേ​ത്ര നി​ർ​മ്മാണ​ത്തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

രാമക്ഷേത്ര നിർമ്മാണത്തിന് വിശ്വഹിന്ദു പരിഷത്ത് ശേഖരിച്ച ഫണ്ടുകളുടെ കൃത്യമായ വിവരം പരസ്യമാക്കണമെന്ന ആവശ്യവും ദിഗ് വിജയ് സിംഗ് ഉന്നയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി.

ക്ഷേ​ത്ര നി​ർ​മ്മാ​ണ​ത്തി​നു​ള്ള സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ൽ സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ക​ണ​മെ​ന്ന് ദി​​​ഗ് വിജയ് സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അയച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​

Read more

ക്ഷേ​ത്ര നി​ർ​മ്മാണ​ത്തി​ന് സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് വ​ർ​ഗീ​യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി.