അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നു വിട പറയുമെന്ന് നവജ്യോത് സിംഗ് സിദ്ദു

യുപിയിലെ അമേഠിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട പറയുമെന്ന് നവജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് മന്ത്രിയായ നവജ്യോത് സിംഗ് സിദ്ദു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി റായ്ബറേലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

ബിജെപി കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് വികസനമുണ്ടായില്ലെന്ന് ആരോപിക്കുന്നത് തെറ്റാണ്. ഇന്ത്യയില്‍ സൂചി മുതല്‍ വിമാനം വരെയുള്ള വികസനം കോണ്‍ഗ്രസ് ഭരണത്തിനിടെയാണ് ഉണ്ടായത്.

Read more

അവരുടെ രാഷ്ട്രീയവുമായി ഒത്തുപോകാത്ത ആളുകളെ രാജ്യദ്രോഹികളായി ബിജെപി കാണുന്നു. അതേസമയം ബിജെപി രാഷ്ട്രീയത്തിന് പിന്തുണ നല്‍കുന്നവര്‍ ദേശസ്‌നേഹികളെന്ന് അവര്‍ വ്യാഖ്യാനിക്കുന്നതായിട്ടും സിദ്ദു ആരോപിച്ചു.