പൗരത്വ നിയമ ഭേദഗതിക്ക് ഇന്ത്യക്കാരുമായി യാതൊരു ബന്ധവുമില്ല, സോണിയ ഗാന്ധി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു : നിർമ്മല സീതാരാമൻ

പൗരത്വ നിയമ ഭേദഗതിയിൽ (സി‌എ‌എ) സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രതിഷേധിക്കുന്നവർക്കു നിയമം വായിക്കാനും ആവശ്യമെങ്കിൽ വിശദീകരണം തേടാനും അവസരമുണ്ട് . പൗരന്മാർക്കിടയിൽ അക്രമവും ഭയവും പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു.

പൗരത്വ  നിയമം ഒരു ഇന്ത്യക്കാരനും പൗരത്വം നിഷേധിക്കുന്നില്ല.  നിയമത്തിന് യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ പൗരനുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ പറഞ്ഞു. “സോണിയ ഗാന്ധി സി‌എ‌എയെക്കുറിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇതുവരെ രൂപപ്പെടുത്തിയിട്ടില്ലാത്ത എൻ‌ആർ‌സിയുമായി തെറ്റായി തുല്യപ്പെടുത്തുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ്, ” അവർ പറഞ്ഞു.

പീഡനങ്ങൾ മൂലം ഇന്ത്യയുടെ അയാൾ രാജ്യങ്ങളിൽ  നിന്ന് ഓടിപ്പോയ ആളുകൾക്ക് പൗരത്വ  നിയമ ഭേദഗതിവഴി ഇന്ത്യൻ പൗരത്വം നൽകും.  70 വർഷമായി അവർ അതിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ നിലവിലുള്ള പൗരന്മാരുമായി ഇതിന് യാതൊരു ബന്ധവുമില്ല,” അവർ പറഞ്ഞു. എൻ‌ആർ‌സി പ്രക്രിയ ആരംഭിക്കുമ്പോൾ, ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയും ആളുകളുമായി സംസാരിക്കാതെയും ഇത് ആരംഭിക്കില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.