ഓടുന്ന ട്രെയിനിന്റെ ജനൽ കമ്പിയിൽ കയറി സാഹസികത; ചെന്നൈയിൽ 19-കാരന് ദാരുണാന്ത്യം

ഓടുന്ന ട്രെയിനിന്റെ ജനൽ കമ്പിയിൽ കയറി സാഹസികത കാണിച്ച 19കാരന് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡൻസി കോളജ് വിദ്യാർത്ഥി നീതി ദേവൻ ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനൽ കമ്പിയിൽ കയറി സാഹസികമായി നിന്നുകൊണ്ടാണ് വിദ്യാർത്ഥി യാത്ര ചെയ്തത്.

അപകടത്തിനു പിന്നാലെ നീതി ദേവനെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ദക്ഷിണ റെയിൽവേ അനുശോചനമറിയിച്ചു. സംഭവത്തെ ഒരു ഓർമപ്പെടുത്തലായി കാണണമെന്നും ട്രെയിനിൽ നിന്നുകൊണ്ടുള്ള സാഹസിക യാത്ര ഒഴിവാക്കണമെന്നും ഡിവിഷണൽ മാനേജർ അറിയിച്ചു.

അതിനിടെ അപകടത്തിന് മുൻപ് വിദ്യാർത്ഥി മറ്റ് സുഹൃത്തുക്കൾക്കൊപ്പം ഓടുന്ന ട്രെയിനിന്റെ സ്‌റ്റെപ്പിൽ നിന്നും ജനൽ കമ്പിയിൽ ചവിട്ടിയും സാഹസികത കാണിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വിദ്യാർത്ഥികളിൽ പലരും ട്രെയിനിന്റെ ജനൽ കമ്പിയിൽ ചവിട്ടിനിൽക്കുന്നതും വിഡിയോയിൽ വ്യക്തമാണ്