'ഡല്‍ഹി കത്തുകയാണ്, അടുത്തത് ചെന്നൈ ആണോ'; കലാപത്തിന് ആഹ്വാനവുമായി ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി

ഡല്‍ഹി കലാപത്തിന് പിന്നാലെ ചൈന്നയിലും പ്രകോപനമുയര്‍ത്തി ബി.ജെ.പിയുടെ സി.എ.എ അനുകൂല റാലി. പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായതോടെ “ഡല്‍ഹി കത്തുകയാണ്, അടുത്തത് ചെന്നൈ ആണോ” തുടങ്ങിയ പ്ലക്കാര്‍ഡുമായാണ് ബി.ജെ.പി പ്രകടനം നടത്തിയത്.

ചെന്നൈയിലെ നാലിടങ്ങളില്‍ ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധം തുടരുകയാണ്. വണ്ണാരപ്പേട്ടിലെയും മണ്ണടിയിലെയും സമരം ഇന്ന് പതിനാറാം ദിവസത്തിലേയ്ക്ക് കടന്നു.

പ്രതിപക്ഷത്തിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ വിശദീകരണ യോഗങ്ങളും സമരങ്ങളും തമിഴ്‌നാട്ടില്‍ എല്ലായിടത്തും നടക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നടന്ന സി.എ.എ അനുകൂല റാലി