ചന്ദ്രയാന്‍-2 ചന്ദ്രന്റ ഭ്രമണപഥത്തില്‍

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തി. ദൗത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടം ഇന്ന് രാവിലെ 9.02 ഓടെ കൂടെയാണ് കടന്നതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.ഭൂമിയുടെ ഭ്രമണപഥത്തില്‍ 29 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം എത്തിയത്.

ഓഗസ്റ്റ് 14-നാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങിയത്. ചന്ദ്രന്റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലും പേടകം സഞ്ചരിക്കുന്നതാണ് ഐ.എസ്.ആര്‍.ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം.

അഞ്ച് ഭ്രമണങ്ങളിലായി ചന്ദ്രനിലേക്കുള്ള അകലം കുറച്ച് കൊണ്ടുവരും. സെപ്റ്റംബര്‍ 2 ന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പ്പെടും. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കും