ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ, ആന്ധ്രയില്‍ പ്രതിസന്ധി

മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടുതടങ്കലില്‍. ടിഡിപിയുടെ മറ്റു പ്രധാനപ്പെട്ട നേതാക്കളും വീട്ടുതടങ്കലിലാണ്.

ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈ എസ് ആര്‍ സി പി) നടത്തുന്ന അക്രമങ്ങൾക്കും ഭീഷണിക്കും എതിരെ ടിഡിപി പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ഗുണ്ടൂരിൽ ഇന്ന്‌ റാലി നടത്താനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഗുണ്ടൂരിൽ 144 പ്രഖ്യാപിച്ചു. റാലിക്ക് പൊലീസ് അനുമതിയും നിഷേധിച്ചു.