ശബരമലയിലെ യുവതീപ്രവേശന വിലക്ക് ജുഡിഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍; നിലപാട് നാളെ കോടതിയെ അറിയിക്കും

ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ജുഡിഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലപാട് നാളെ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ആറ്റുകാല്‍, ചക്കുളത്ത് കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍  ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം ആചാരങ്ങള്‍ ജുഡിഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Read more

ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ലിംഗ വിവേചനമല്ല. ഹിന്ദുമതത്തിന് പുറമെ ഇസ്ലാം, ക്രൈസ്തവ മതത്തിലും പല വിഭാഗങ്ങള്‍ ഉണ്ട്. ഇവരുടെ ആചാരങ്ങളൊക്കെ വ്യത്യസ്തമാണെന്നും കേന്ദ്രം അറിയിച്ചു.