ചീറ്റകൾക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്രം; ചീറ്റ പദ്ധതിയുടെ മേല്‍നോട്ടത്തിന് ഉന്നതതല സമിതി രൂപീകരിച്ചു

ചീറ്റ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം. 11 അംഗം ഉന്നത സമിതിയാണ് രൂപീകരിക്കുന്നത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചത്.

കുനോ ദേശീയ ഉദ്യാനത്തിലെ 3 ചീറ്റകളും 3 ചീറ്റക്കുഞ്ഞുങ്ങളും അസുഖം ബാധിച്ച് ചത്തിരുന്നു.  ചീറ്റകൾ ചത്തു പോകുന്നത് തുടര്‍ന്നതോടെയാണ് നടപടി. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി. എല്ലാ മാസവും ഒരു മീറ്റിംഗെങ്കിലും നടത്തി സമിതി സ്ഥിതിഗതികൾ വിലയിരുത്തും.

Read more

ചീറ്റകളെ പാര്‍പ്പിക്കാന്‍ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വർഷം സെപ്റ്റംബർ 17 ന് തന്റെ 72 ാം ജൻമദിനത്തിലാണ്  നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്ന് വിട്ടത്.