വീടിന്റെ മതിൽ ചാടികടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡൽ

മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ വീടിന്റെ മതിൽ ചാടി കടന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനും യുഎഇയിൽ നിന്ന് ആദ്യത്തെ ഇന്ത്യൻ പൗരനെ നാടുകടത്തിയ മിന്റെ തലവനായ മറ്റൊരു ഉദ്യോഗസ്ഥനും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ച 28 സിബിഐ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. ശനിയാഴ്ച അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്ത ഡെപ്യൂട്ടി എസ്പി രാമസ്വാമി പാർത്ഥസാരഥിക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ സമ്മാനിച്ചതായി അധികൃതർ അറിയിച്ചു.

കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തിയെയും പാർത്ഥസാരഥി അറസ്റ്റ് ചെയ്തിരുന്നു.

സി.ബി.ഐയിൽ ഡി‌എസ്‌പിയായി ചേർന്ന് ജോയിന്റ് ഡയറക്ടറായി ഉയർന്നുവന്ന ധീരേന്ദ്ര ശങ്കർ ശുക്ലയ്ക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മുംബൈ-ജേണലിസ്റ്റ് ജെ ഡേയുടെ കൊലപാതകം വിജയകരമായി അന്വേഷിച്ച അദ്ദേഹം അഞ്ച് വർഷം സി.ബി.ഐയുടെ സ്‌പോർട്‌സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ തലവനായിരുന്നു മൊണാക്കോയിലെ ഒരു പൊലീസ് സംഘത്തിന്റെ ഭാഗമാകാൻ യുഎൻ തിരഞ്ഞെടുത്തതും ഇദ്ദേഹത്തെ ആയിരുന്നു. യുഎഇയിൽ നിന്ന് ആദ്യമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരനായ റോഷൻ അൻസാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന സംഘത്തെയും അദ്ദേഹം നയിച്ചിരുന്നു.