തെരുവിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക് പ്രതിദിനം മുപ്പത് രൂപ; യുപി സർക്കാറിന്റെ പുതിയ പദ്ധതി ഇങ്ങനെ

യു.പിയിലെ ബുദ്ധേൽഖണ്ഡ് പരിസരത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാൻ പുത്തൻ പദ്ധതിയുമായി യു.പി സർക്കാർ. ഇത്തരത്തിൽ തെരുവിൽ അലഞ്ഞു തിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണമേകാൻ തയ്യാറുള്ള വ്യക്തികൾക്കോ, സംഘടനകൾക്കോ ആണ് പ്രതിദിനം 30 രൂപ സർക്കാർ നൽകുക.

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദേശം നൽകി കഴിഞ്ഞു. തെരുവിൽ നിന്നും സംരക്ഷണത്തിനായി ഏറ്റെടുക്കുന്ന കന്നുകാലികൾക്ക് കാലിത്തീറ്റയും ശുദ്ധജലവും അടക്കമുള്ള ആവശ്യങ്ങൾക്കാണ് സർക്കാർ ഈ തുക കൈമാറുക.

​ഗോരക്ഷാ യോ​ഗിന്റെ യോ​ഗത്തിൽ സംസാരിക്കവേ ​ഗോമൂത്രവും വളവും വിൽപന നടത്തി ​ഗോശാലകൾ സ്വയംപര്യാപ്തത നേടണമെന്നും യോ​ഗി ആദിത്യനാഥ് വ്യക്തമാക്കി.

കൂടാതെ ഉന്നത ഉദ്യോ​ഗസ്ഥർ, ​ഗോരക്ഷാ ആയോ​ഗ് ചെയർമാനും, വൈസ് ചെയർമാനും ഓരോ ജില്ലയിലും സന്ദർശനം നടത്തുന്ന വേളയിൽ അവരുമായി കൂടിക്കാഴ്ച നടത്താനും യോ​ഗി ആദിത്യനാഥ് നിർ​ദേശം നൽകി കഴിഞ്ഞു.