ഡൽഹി മെട്രോയിൽ വെടിയുണ്ടകളുമായി യാത്ര ചെയ്ത യുവതി പിടിയിൽ

ഡൽഹി മെട്രോയിൽ വെടിയുണ്ടകളുമായി യാത്ര ചെയ്യാനെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയായ യുവതി ഡൽഹിയിലെ ആദർശ് നഗർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിഐഎസ്എഫിന്‍റെ പരിശോധനയിൽ കുടുങ്ങിയത്.

സുരക്ഷ പരിശോധനയ്ക്കിടെ 20-ൽപരം തിരകളാണ് യുവതിയുടെ ബാഗിൽ നിന്നും പിടിച്ചെടുത്തത്. പിതാവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പമാണ് യുവതി സ്റ്റേഷനിൽ എത്തിയത്.

Read more

സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി യുവതിയെയും ഒപ്പമുണ്ടായിരുന്നവരെയും സിഐഎസ്എഫ് ഡൽഹി പോലീസിന് കൈമാറി.