ബുള്‍ഡോസര്‍ രാഷ്ട്രീയം; ഡല്‍ഹി എ.എ.പി, എം.എല്‍.എമാരുടെ യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരെ എഎപി എംഎല്‍എമാരുടെ യോഗം വിളിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ശനിയാഴ്ച യോഗം തീരുമാനിച്ചിരുന്നങ്കിലും മുണ്ട്ക തീപിടുത്തത്തെ തുടര്‍ന്ന് അത് മാറ്റിവെയ്ക്കുകയായിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കുകയെന്ന പേരിലാണ് നടപടികള്‍.

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ മറവില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനെ ചെറുക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും ഭരണകക്ഷി നേതാക്കള്‍ വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന നഗരസഭകള്‍ നടത്തുന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കത്തയച്ചതിനു പിന്നാലെയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ക്കല്‍.

അതേ സമയം രാജ്യത്ത് അതിവേഗം വളരുന്ന ആം ആദ്മി പാര്‍ട്ടിയെ കേരളത്തിലും ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് കെജ്‌രിവാൾ.
ആംആദ്മി സംസ്ഥാന നേതൃത്വത്തെ സമ്പൂര്‍ണ്ണമായി ഉടച്ച് വാര്‍ക്കാനും കെജ്‌രിവാളിന് താല്‍പര്യമുണ്ട്. ഇപ്പോഴുള്ള നേതൃത്വം ശുഷ്‌കരമാണെന്നും അവരെക്കൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയ മുന്നേറ്റം സാധ്യമാകില്ലന്നുമുള്ള തിരിച്ചറിവ് കെജ്‌രിവാളിനുണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു മിഷന്‍ 2026 രൂപപ്പെടുത്തിയെടുക്കാന്‍ കഴിയുന്ന ഒരു സംസ്ഥാന നേതൃത്വം ഉണ്ടാകണമെന്നാണ് കെജ്‌രിവാൾ ലക്ഷ്യമിടുന്നത്്