മുംബൈയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം പതിന്നാല് ആയി

ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 14 ആയി. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നായകളെ ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 11- ഓടെയാണ് കെട്ടിടം തകര്‍ന്നു വീണത്.

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഡോംഗ്രിയിലെ ടാന്‍ഡല്‍ തെരുവിലുള്ള കെസര്‍ബായ് എന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.