സ്ത്രീകളെ ഉപദ്രവിച്ചാല്‍ മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ട: വൃന്ദ കാരാട്ട്

Gambinos Ad
ript>

അധികാരം ഉപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാല്‍ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഏഴ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയായ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. മോദി സര്‍ക്കാരിലെ മന്ത്രി തന്നെ ഇത്തരം കാര്യങ്ങളിലേര്‍പ്പെട്ടത് ഗൗരവതരമാണെന്നും എംജെ അക്ബര്‍ രാജിവെക്കണമെന്നും വൃന്ദ കാരാട്ട് പറഞ്ഞു

Gambinos Ad

അതേസമയം, ലൈംഗികാരോപണങ്ങളില്‍പ്പെട്ട എം.ജെ.അക്ബറിനോടു മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഉടന്‍ തിരിച്ചെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഏഴ് വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇതു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചെന്നാണു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എം.ജെ. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തു നടത്തിയ ലൈംഗികാതിക്രമ കഥകളുമായി ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകരാണു രംഗത്തെത്തുന്നത്.