അറുത്തുമാറ്റിയ മനുഷ്യശരീര ഭാഗങ്ങള്‍ നിറച്ച ബാഗ് കണ്ടെത്തി

ഡല്‍ഹിയില്‍ അറുത്തുമാറ്റിയ മനുഷ്യശരീര ഭാഗങ്ങള്‍ നിറച്ച ബാഗ് കണ്ടെത്തി. കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരി മേഖലയില്‍ രാംലീല മൈതാനത്ത് മനുഷ്യശരീര ഭാഗങ്ങള്‍ നിറച്ച ബാഗ് കണ്ടെത്തിയത്.

ഇതിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം മണം വന്നതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ് പരിശോധനയ്ക്ക് അയച്ചു.

Read more

നിലവില്‍ എല്‍ബിഎസ് മോര്‍ച്ചറിയിലാണ് ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.