കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നീക്കം; നിര്‍മല്‍ സിങ്ങുമായി മോദി കൂടികാഴ്ച നടത്തി

Gambinos Ad
ript>

ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം. ഒരുവിഭാഗം പിഡിപിക്കാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Gambinos Ad

സര്‍ക്കാര്‍ രൂപീകരിക്കാനായി മുതിര്‍ന്ന ബിജെപി നേതാവും മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന നിര്‍മല്‍ സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയ്ക്കു മുമ്പ് കാശ്മീരിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവിനെ മോദി കണ്ടിരുന്നു.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിനെതിരെ പിഡിപിയില്‍ വിമത സ്വരങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നീക്കമെന്നത് ശ്രദ്ധേയമാണ്. പിഡിപി എംഎല്‍എ ആബിദ് അന്‍സാരി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്ക് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താത്പര്യപ്പെടുന്നതായി ആബിദ് പറഞ്ഞിരുന്നു. തനിക്ക് ഒരു ഡസനിലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ആബിദിന്റെ അവകാശവാദം.

ബിജെപിക്ക് കാശ്മീര്‍ നിയമസഭയില്‍ 19 അംഗങ്ങളുണ്ട്. 44 പേരുടെ പിന്തുണ ലഭിച്ചാല്‍ 87 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കും. 25 പേരുടെ പിന്തുണ കൂടി നേടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നീക്കം. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് പേരുടെയും പിഡിപി പിളര്‍ത്തി 17 പേരുടെ പിന്തുണയും നേടി അധികാരം നേടാനാണ് ബിജെപിയുടെ ശ്രമം.