അഞ്ച് മാസത്തിനിടെ ബിജെപിയക്ക് സംഭാവനയായി ലഭിച്ചത് 80000 കോടിയെന്ന് ഹസാരെ, രാജ്യം അഴിമതിയില്‍ ഒന്നാമതെത്തിയെന്നും ആരോപണം

എന്‍.ഡി.എ. ഭരിച്ച മൂന്നു വര്‍ഷം കൊണ്ട് രാജ്യം അഴിമിതിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയെന്നും അഞ്ച് മാസത്തിനിടയിലല്‍ 80000 കോടി രൂപ ബി.ജെ.പി ഡൊണേഷനായി പിരിച്ചെടുത്തുവെന്നും പ്രമുഖ സാമൂഹീക പ്രവര്‍ത്തകന്‍ അണ്ണാ ഹാസാരെ. ഫോബ്‌സ് മാഗസിന്‍ ലേഖനത്തിന്റെ സര്‍വ്വെയെ ഉദ്ധരിച്ചുകൊണ്ട് ഏഷ്യയിലെ കൂടിയ അഴിമതിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്താക്കിയിരുന്നു. ഇത് എടുത്തുകാണിച്ചാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ അഴിമതി പെരുകുകയാണെന്ന് ഹസാരെ കുറ്റപ്പെടുത്തുന്നത്.

പുതിയ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനനുമതി എന്നുള്ള നിലക്കാണ് ഇത്രയും കാലം വിമര്‍ശിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഹസാരെ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 23 മുതല്‍ ശക്തമായ ലോക്പാലിന് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും സമരം തുടങ്ങുകയാണെന്ന് ഹസാരെ വ്യക്തമാക്കി. ലോക്പാലിന് വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 32 കത്തുകള്‍ പ്രധാനമന്ത്രിക്ക് എഴുതിയെന്നും ഒന്നിനും മറുപടിയുണ്ടായില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി.